
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ 5906 അധ്യാപക തസ്തികകളും, 99 അനധ്യാപക തസ്തികകളുമാണെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി . 2313 സ്‌കൂളുകളില്‍ നിന്നാണു 6005 തസ്തികകള്‍. 6005 തസ്തികകള്‍ക്കായുള്ള ശുപാർശ ധനവകുപ്പിന് കൈമാറി.
ഇതില്‍ 1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്തികകളും, 1207 എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ സൃഷ്ടിക്കണം. ഏറ്റവും കുറവ് പത്തനംതിട്ടയില്‍. 62 തസ്തികകള്‍.
എച്ച് എസ് ടി-സര്‍ക്കാര്‍-740, എയിഡഡ്-568, യു പി എസ് ടി-സര്‍ക്കാര്‍- 730, എയിഡഡ്-737, എല്‍പിഎസ്ടി-സര്‍ക്കാര്‍-1086, എയിഡഡ്-978 എല്‍പി, യുപി സ്‌കൂളുകളിലെ മറ്റു തസ്തികകള്‍-സര്‍ക്കാര്‍-463, എയിഡഡ്- 604 എന്നിങ്ങനെയാണു കണക്കുകള്‍.
2019-20 വര്‍ഷത്തില്‍ അനുവദിച്ചു തുടര്‍ന്നു വന്നിരുന്നതും കഴിഞ്ഞവര്‍ഷം തസ്തിക നിര്‍ണയത്തില്‍ നഷ്ടപ്പെട്ടതുമായ തസ്തികകള്‍ സര്‍ക്കാര്‍ മേഖലയില്‍ 1638 ഉം എയിഡഡ് മേഖലയില്‍ 2925ഉം ആണ്.