
പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയ കുട്ടികളെ സ്കൂളിലെ പ്രധാന അധ്യാപകൻ ടൂർ കൊണ്ട്പോയാൽ എങ്ങനെ ഇരിക്കും. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടെങ്കിലും ഇതൊരു നടന്ന കഥയാണ്. പുസ്തകങ്ങൾക്കപ്പുറം വിസ്മയങ്ങളുടെ വലിയൊരു ലോകമുണ്ടെന്ന് തന്റെ വിദ്യാർത്ഥികള്‍ക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് സ്വന്തം സമ്ബാദ്യം ചിലവാക്കി ഈ പ്രധാനധ്യാപകൻ. കർണാടകയിലെ കൊപ്പല്‍ ജില്ലയിലുള്ള ബഹദൂർബന്ദി ഗവണ്മെന്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനധ്യാപകൻ ബിരപ്പ അന്തഗിയാണ് തന്റെ സ്കൂളിലെ തെരഞ്ഞെടുത്ത 24 വിദ്യാർത്ഥികള്‍ക്ക് വിമാനയാത്ര എന്ന സ്വപ്നം സാക്ഷാത്കരിച്ച് നല്‍കിയത്. തന്റെ വ്യക്തിപരമായ സമ്ബാദ്യത്തില്‍ നിന്ന് ഏകദേശം 5 ലക്ഷം രൂപയോളം ചിലവാക്കിയാണ് അദ്ദേഹം ഈ പഠനയാത്ര ഒരുക്കിയത്.
5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അദ്ദേഹം ഒരു പ്രത്യേക മെറിറ്റ് പരീക്ഷ നടത്തിയിരുന്നു. അതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 24 വിദ്യാർത്ഥികളെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. പഠനത്തില്‍ മികവ് പുലർത്തുന്ന കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനമാവട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. തോരണഗല്ലുവിലെ ജിൻഡാല്‍ വിമാനത്താവളത്തില്‍ നിന്നും അങ്ങനെ അവർ 24 കുട്ടികള്‍ ആദ്യമായി വിമാനത്തിൽ കയറി. ജിൻഡാല്‍ വിമാനത്താവളത്തില്‍ നിന്നും അവർ ബെംഗളൂരുവിലേക്ക് പറന്നു.
വിമാനത്തിനുള്ളിലെ ഓരോ നിമിഷവും കുട്ടികള്‍ക്ക് അത്ഭുതകരമായിരുന്നു. മെറിറ്റ് പരീക്ഷയിലൂടെ തെരഞ്ഞെടുത്ത 24 വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ 40 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അധ്യാപകർ, ഉച്ചഭക്ഷണ പദ്ധതിയിലെ ജീവനക്കാർ, സ്കൂള്‍ വികസന സമിതി (SDMC) അംഗങ്ങള്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം യാത്രയില്‍ പങ്കുചേർന്നു. വളരെ സന്തോഷത്തിൽ വിമാനത്തിൽ കയറിയ കുട്ടികളുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. സാർക്കുള്ള പ്രശംസായുമായി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ കാണാം
https://www.instagram.com/reel/DS9QwPQiPu_/?igsh=eDNicWZqbnp5dmsy



