
സ്‌കൂള്‍ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം ; പിന്നാലെ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: സ്‌കൂള്‍ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടതിനു ശേഷം കണ്ണൂര്‍ ജില്ലയിലെകടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈസ്‌കൂള്‍ വിഭാഗം അദ്ധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജു (47)വിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. പരിയാരം സ്വദേശിയായ ബിജു നേരത്തെ പൊലിസ് ട്രെയിനിയായിരുന്നു. പരിശീലനം പൂര്‍ത്തിയാവുന്നതിനിടെ സേനയില്‍ നിന്നും സ്വയം ഒഴിവാകുകയായിരുന്നു. പിന്നീടാണ് കടമ്പൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.
വ്യാഴാഴ്ച്ച രാത്രി ഏറെ വൈകി സ്‌കൂളിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സ്ആപ്പില്‍ ശബ്ദസന്ദേശമയച്ചിരുന്നു. ഇതിനു ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
