അധ്യാപികയെ അശ്ലീലം പറഞ്ഞു; ചോദ്യം ചെയ്ത അധ്യാപകന് ക്രൂരമര്‍ദ്ദനം

Spread the love

തൃശൂർ: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെയായിരുന്നു അഞ്ചാംഗ സംഘം ക്രൂരമായി മർദ്ദിച്ചത് . സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം.

video
play-sharp-fill

 

വിദ്യാർത്ഥികൾക്ക് ഒപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അധ്യാപകർ. അവിടെ വെച്ച് ആണ് സഹപ്രവർത്തകയെ അശ്ലീലം പറയുകയും അത് ചോദ്യം ചെയ്യാൻ പോയ അധ്യാപകനെ അഞ്ചാംഗ സംഘം മർദ്ദിക്കുകയായിരുന്നു.

 

അഞ്ചംഗ സംഘം അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ളവരാണ് അധ്യാപകരും വിദ്യാർത്ഥികളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയതാണ് അധ്യാപകരും കുട്ടികളും.