വിവാഹിതയായ അധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ വഴിവിട്ട ബന്ധം;വിവരം പുറത്താകുമെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി വിദ്യാർത്ഥി ; സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാർത്ഥി സംസാരിക്കുന്നത് അധ്യാപികയെ ചൊടിപ്പിച്ചു;ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട അധ്യാപികയെ അരുംകൊല ചെയ്ത പന്ത്രണ്ടാം ക്ലാസുകാരന്‍ പിടിയിൽ

Spread the love

സ്വന്തം ലേഖിക

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സ്കൂള്‍ അധ്യാപികയെ കൊലപ്പെടുത്തി. വിവാഹിതയായ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു.

അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്നു ഭയപ്പെട്ട വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാര്‍ഥി സംസാരിക്കുന്നത് ടീച്ചറെ ചൊടിപ്പിച്ചു. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് ടീച്ചര്‍ നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ടീച്ചറെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group