ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ താത്കാലിക അധ്യാപകരുടെ ഒഴിവ്; അഭിമുഖം ഒക്ടോബര്‍ 31ന്; വിശദവിവരങ്ങൾ അറിയാം

Spread the love

കോട്ടയം: ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്.

video
play-sharp-fill

ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 31ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.

എച്ച്.എസ്.ടി.(ഹിന്ദി)-1, സംഗീത അധ്യാപകന്‍-1, ഉപകരണസംഗീതം അദ്ധ്യാപകന്‍ – 1 (കാഴ്ചപരിമിതര്‍ക്ക് വേണ്ടി നീക്കിവെച്ചത്, ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും) എന്നിങ്ങനെയാണ് ഒഴിവുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 9400774299, 9544118933.