video
play-sharp-fill
അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; നഗ്‌ന ചിത്രങ്ങളും ഫോൺ നമ്പറും മേൽവിലാസവും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; അധ്യാപകൻ ഒളിവിൽ

അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; നഗ്‌ന ചിത്രങ്ങളും ഫോൺ നമ്പറും മേൽവിലാസവും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; അധ്യാപകൻ ഒളിവിൽ

 

സ്വന്തം ലേഖിക

മലപ്പുറം : കോളേജ് അധ്യായാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി പരാതി. പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് രഹസ്യ ക്യാമറയിൽ പകർത്തിയ യുവതിയുടെ നഗ്‌ന ചിത്രങ്ങളും ഒപ്പം ഫോൺ നമ്പറും മേൽവിലാസവുമുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

കുറ്റിപ്പുറത്തെ കോളേജിൽ അധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജിൽ അദ്ധ്യാപകനായിരുന്ന യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. എന്നാൽ വിദേശത്തേക്ക് കടന്ന പ്രതി ഇപ്പോൾ അജ്മാനിലെ വസ്ത്ര നിർമ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷൻ മാനേജരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ നിരവധി അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളുമാണ് യുവതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ തനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായെന്ന് യുവതി പറയുന്നു.

നിരവധി ഫോൺകോളുകളും അശ്ലീല മെസേജുകളുമാണ് യുവതിയുടെ ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.ഇതേ തുടർന്നാണ് കുറ്റിപ്പുറം പൊലീസിൽ പരാതി നൽകിയത്.എന്നാൽ,പ്രതി വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞ്
പൊലീസ് കൈയൊഴിയുകയാണ് ചെയ്തത്.കുറ്റിപ്പുറം
പൊലീസിൽ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി മലപ്പുറം എസ്പിക്ക് പരാതി നൽകി.