നാളെ അവനെ തലോടണം, ചേർത്തു പിടിക്കണം ; തന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ നെഞ്ച് വിങ്ങുന്ന കുറിപ്പ്
സ്വന്തം ലേഖകൻ
പയ്യന്നൂർ: അച്ഛൻ മരിച്ചു പോയതിന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്. തന്റെ വിദ്യാർത്ഥി കടലാസിൽ എഴുതിയ ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പയ്യന്നൂരിലെ സ്‌കൂൾ അദ്ധ്യാപികയായ ബദറുന്നിസയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി… നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകൾ ചേർത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ എന്നായിരുന്നു അധ്യാപികയുടെ കുറിപ്പ്.
ഒക്കെ പറഞ്ഞ് ചിരിപ്പിച്ചും ക്ലാസ് എടുത്തുകൊണ്ടിരിക്കും. എന്റെ വീട്ടിൽ അമ്മയും അനുജത്തിയും അമ്മമ്മയും വല്യമ്മയുമാണുള്ളത്. എന്റെ അച്ഛൻ എനിക്ക് മൂന്നു വയസുള്ളപ്പോൾ തന്നെ മരിച്ചുപോയിരുന്നു. ഞാൻ നടന്നാണ് വീട്ടിൽ പോകാറുള്ളത്. എന്റെ വീട്ടിൽ ടിവിയോ, ഫ്രിഡ്‌ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിലെത്തിയാൽ കുറച്ച് കളിച്ച്, കുളിച്ച് പഠിക്കും’ എന്നാണ് വിദ്യാർത്ഥി കടലാസിൽ എഴുതിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group