ഓണാഘോഷത്തിൽ പങ്കെടുക്കാൻ കോളേജിലേക്ക് പോകുന്നതിനിടെ അപകടം ; സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് അധ്യാപിക മരിച്ചു

Spread the love

പാലക്കാട് : കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.

കോയമ്പത്തൂർ സ്വകാര്യ കോളേജിലെ  അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആൻസി (36) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11ന് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവെ സ്‌റ്റേഷൻ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ അഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ കൈ വേർപെട്ടു. ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.