വിളക്ക് കൊളുത്തുന്നതിനിടെ സാരിക്ക് തീ പിടിച്ച് പൊള്ളലേറ്റു ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Spread the love

പന്തളം : തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

തമിഴ്‌നാട് മധുര സ്വദേശിയും പന്തളം തോന്നലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യയുമായ ഭാഗ്യലക്ഷ്മി (48) ആണ് മരിച്ചത്.

കഴിഞ്ഞ 15 വർഷമായി പന്തളം അമൃത സ്‌കൂളിലെ കമ്പ്യൂട്ടർ സയൻസ് ടീച്ചറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 12ന് രാവിലെ തോന്നലൂരിലെ വീട്ടിൽ വിളക്ക് കൊളുത്തുന്ന സമയം സാരിയിൽ തീ പടർന്നു പൊള്ളലേൽക്കുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ വ്യാഴാഴ്‌ പുലർച്ചയാണ് മരിച്ചത്.