
സ്വന്തം ലേഖിക
പത്തനംതിട്ട: മൂന്നാം ക്ലാസുകാരിയെ ചൂരല്‍ വടി കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റില്‍.
എരുമക്കാട് ഗുരുക്കൻകുന്നു സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ അദ്ധ്യാപകൻ ബിനോജിനെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടി കണക്ക് ചെയ്യാതിരുന്നതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലാസില്‍ ആകെ രണ്ട് കുട്ടികളെയുള്ളൂ. സംഭവദിവസം അടിയേറ്റ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. കൈത്തണ്ടയിലും കൈവെള്ളയിലുമാണ് അടിയേറ്റത്.
കുട്ടിയുടെ അമ്മ ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈയില്‍ അടിയേറ്റ പാടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജുവനൈല്‍ ജസ്റ്റ് ആക്‌ട് പ്രകാരമാണ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.