video
play-sharp-fill

കലോത്സവ പരിശീലന പരിസരത്ത് കറങ്ങി നടന്നത് ചോദ്യം ചെയ്തു; അദ്ധ്യാപകനെ പ്രിൻസിപ്പാളിന്റെ മുന്നിലിട്ട് മര്‍ദിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; ആക്രമണത്തില്‍ കൈക്കുഴ വേര്‍പെട്ട അദ്ധ്യാപകൻ ചികിത്സയില്‍

കലോത്സവ പരിശീലന പരിസരത്ത് കറങ്ങി നടന്നത് ചോദ്യം ചെയ്തു; അദ്ധ്യാപകനെ പ്രിൻസിപ്പാളിന്റെ മുന്നിലിട്ട് മര്‍ദിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; ആക്രമണത്തില്‍ കൈക്കുഴ വേര്‍പെട്ട അദ്ധ്യാപകൻ ചികിത്സയില്‍

Spread the love

മലപ്പുറം: കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി വിഭാഗം സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനമേറ്റ് അദ്ധ്യാപകന് ഗുരുതര പരിക്ക്.

സംഭവത്തില്‍ സ്കൂളിലെ ഹയര്‍ സെക്കൻഡറി അദ്ധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷി (34) നാണ് പരുക്കേറ്റത്. കലോത്സവ പരിശീലന പരിസരത്ത് കറങ്ങി നടന്നത് ചോദ്യം ചെയ്തതിനാണ് പ്രിൻസിപ്പാളിന്റെ മുന്നിലിട്ട് വിദ്യാര്‍ത്ഥി അദ്ധ്യാപകനെ മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം വെെകിട്ട് നാലോടെയാണ് സംഭവം നടന്നത്.
ഉപജില്ല കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്നതിന് വിദ്യാര്‍ത്ഥികളെ അദ്ധ്യാപകൻ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പ്രിൻസിപ്പാളിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രിൻസിപ്പാളിന്റെ മുന്നിലിട്ടാണ് അദ്ധ്യാപകനെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ കൈക്കുഴ വേര്‍പെട്ട അദ്ധ്യാപകൻ നിലവില്‍ ചികിത്സയിലാണ്.