തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകന്റെ മുഖത്തടിച്ചു; കൈവിരലുകളില്‍ പിടിച്ച്‌ തിരിച്ചു: രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Spread the love

ഉദുമ: തീവണ്ടിയാത്രയ്ക്കിടെ കോളേജ് അധ്യാപകനെ മര്‍ദിച്ച രണ്ട് കോളേജ് വിദ്യാര്‍ഥികളെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.

പാലക്കുന്ന് തിരുവക്കോളി ഹൗസിലെ പി.എ.മുഹമ്മദ് ജസീം (20), ചേറ്റുകുണ്ട് സീബി ഹൗസിലെ മുഹമ്മദ് റാസീ സലീം (20) എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകന്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെ.സജനാണ് (48) മര്‍ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവണ്ടിയില്‍ മഞ്ചേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു സജന്‍. ഈ കംപാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി നടന്നിരുന്നു. ഇതിനിടയില്‍ അധ്യാപകന്റെ ശരീരത്തിലേക്കും കുട്ടികളില്‍ ചിലര്‍ ശക്തിയായി മുട്ടി.

ഇത് ചോദ്യംചെയ്തതോടെ ഒരു വിദ്യാര്‍ഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. മറ്റൊരാള്‍ അധ്യാപകന്റെ കൈവിരലുകള്‍ പിടിച്ചുതിരിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തുവെന്നാണ് പരാതി.