
ഒന്നരയും ആറും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ അധ്യാപിക പിടിയിൽ
സ്വന്തംലേഖകൻ
കോഴിക്കോട്: ഒന്നരയും ആറുംവയസ്സുള്ള രണ്ടുകുട്ടികളെ ഉപേക്ഷിച്ചുപോയ അധ്യാപികയെയും കാമുകനായ മായനാട് പുതിയേടത്ത് വീട്ടിൽ പ്രത്യാശിനൊപ്പം കണ്ടെത്തി. അധ്യാപിക ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.കഴിഞ്ഞ 18- ന് ഇവരെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. അതിനിടെ മൊബൈൽ കോൾലിസ്റ്റ് പരിശോധിച്ചതിൽനിന്നാണ് പ്രത്യാശിന്റെ ഫോൺ നമ്പർ ലഭിച്ചത്.
തുടർന്ന് ശനിയാഴ്ച പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അധ്യാപികയും യുവാവും ഹാജരാവുകയായിരുന്നു. അമ്മയുമായി വഴക്കിട്ട് 16- ന് വീട്ടിൽനിന്ന് ഹോസ്റ്റലിലേക്കെന്ന് പറഞ്ഞാണ് അധ്യാപിക പോയത്. കുട്ടികളെ ഉപേക്ഷിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Third Eye News Live
0