
തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ കോളേജ് അധ്യാപകര്‍ അപമാനിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍.
എന്‍എസ്‌എസ് ക്യാമ്ബിന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ പങ്കെടുക്കാത്ത കുട്ടികളോടാണ് അശ്ലീല പരാമര്‍ശം നടത്തിയത്. തുമ്ബ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവര്‍ക്കെതിരെയാണ് വിദ്യാർത്ഥിനികള്‍ പരാതി നല്‍കിയത്.
ആർത്തവത്തെ തുടർന്ന് പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനികളോടാണ് ആര്‍ത്തവം അറിയാന്‍ വസ്ത്രം ഊരി നോക്കാന്‍ കഴിയില്ലല്ലോ എന്ന് അധ്യാപകൻ പറഞ്ഞത്. ‘സെല്‍ഫ് എസ്റ്റീം ഇല്ലാത്ത നിനക്ക് പോയി ചത്തൂടേ’ എന്ന് ചോദിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നു. കോളേജ് പ്രിന്‍സിപ്പലിനാണ് 14 പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



