
“മോനെ ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ, ഇവിടെ മാത്രമല്ല മറ്റൊരു വീട്ടിലും മോഷ്ടിക്കാൻ പോവരുത്, നന്നായി പെരുമാറണം” : വീട്ടില്‍ മോഷണം നടത്തിയ കവര്‍ച്ചാക്കേസ് പ്രതിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഉപദേശിച്ച് അധ്യാപിക
സ്വന്തം ലേഖകൻ
പാലക്കാട്: വീട്ടില്‍ കയറിയ കള്ളനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഉപദേശിച്ച് അധ്യാപിക. പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തന്റെ വീട്ടില്‍ മോഷണം നടത്തിയ കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്.
“മോനെ ഇനിയിങ്ങനെ ചെയ്യരുത് കേട്ടോ, ഇവിടെ മാത്രമല്ല മറ്റൊരു വീട്ടിലും മോഷ്ടിക്കാൻ പോവരുത്, നന്നായി പെരുമാറണം” – പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയുടെ വാക്കുകളാണിത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപികയുടെ വീട് ഉള്‍പ്പെടെ പ്രദേശത്ത് നിരവധി വീടുകളില്‍ ഇസ്മയില്‍ മോഷണം നടത്തിയിരുന്നു. മോഷണം പതിവായതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇസ്മയിലിനെ കഴിഞ്ഞദിവസം തൃത്താല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Third Eye News Live
0