അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി,മുൻകൂർ ജാമ്യം നല്കിയില്ല

അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി,മുൻകൂർ ജാമ്യം നല്കിയില്ല

സ്വന്തം ലേഖകൻ

കോഴിക്കോട്: മുക്കം നീലേശ്വരംഹയർസെക്കന്ററി സ്‌കൂളിൽഅധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് മാറ്റിയഴെുതിയതിനെ സാധാരണ സംഭവമായി കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഉത്തരക്കടലാസ് മാറ്റിയെഴുതിയ കേസിലെ മൂന്നാംപ്രതി ഫൈസൽ പി.കെ. മുൻകൂർ ജാമ്യത്തിന്‌കോടതിയെ സമീപിച്ചപ്പോളായിരുന്നുകോടതിയുടെ നിരീക്ഷണം.സാധാരണ ഗതിയിൽ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. എന്നാൽ വിദ്യാർഥിപോലും അറിയാതെ അധ്യാപകർ സ്‌കൂളിന്റെ യശ്ശസുയർത്താൻ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകർക്ക് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.അതേ സമയം കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യൽ അനുവാര്യമാണെന്നും അതുകൊണ്ട് തന്നെ മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചു. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.