ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ചായ കുടിക്കൂ; ശരീരത്തിൽ ഈ മാറ്റങ്ങള്‍ സംഭവിക്കും

Spread the love

ചായപ്രേമികളാണ് ഭൂരിഭാഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികള്‍ കുറവാണ്. ചായയില്‍ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്.

video
play-sharp-fill

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ രീതിക്ക് ഇപ്പോള്‍ നമ്മുടെ നാട്ടിലും പ്രചാരമേറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഉപ്പിട്ട ചായ കുടിക്കുന്ന രീതി പിന്തുടർന്നുവരുന്നത്. ചായയില്‍ ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം..

 

കട്ടൻ ചായയില്‍ ഒരു നുള്ള് ഉപ്പ് ചേർത്താല്‍ ചായയുടെ കയ്പും ചവർപ്പും മാറികിട്ടും. കൂടാതെ രുചികരമായ അനുഭവം ലഭിക്കുകയും ചെയ്യും. വ്യായാമം ചെയ്തതിന് ശേഷം അല്‍പം ഉപ്പിട്ട ചായ കുടിക്കുകയാണെങ്കില്‍ അത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളെ ഉത്തേജിപ്പിക്കുകയും നിർജലീകരണം തടയാൻ സഹായിക്കുകയും ചെയ്യും. ദഹന എൻസൈമുകളുടെ ഉത്പാദനത്തിന് ഉപ്പ് നല്ലതാണ്. പോഷകങ്ങള്‍ ആഗിരണം ചെയ്യാനും മെച്ചപ്പെട്ട ദഹനം ലഭിക്കാനുമുള്ള ശരീരത്തിന്റെ ശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യും.റുചൂടുള്ള കട്ടൻ ചായയില്‍ ഒരു പിഞ്ച് ഉപ്പ് ചേർത്ത് കുടിക്കുന്നത് വരണ്ട തൊണ്ടയ്‌ക്ക് ശമനം നല്‍കുകയും കഫം വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. ശരീരത്തിന്റെ ക്ഷീണം മാറ്റി ഊർജം നല്‍കുന്നതിനും നിർജലീകരണം മൂലമുള്ള തലവേദന കുറയ്‌ക്കാനും സോഡിയം ലെവല്‍ നിയന്ത്രിച്ച്‌ നിർത്താനും ചായയില്‍ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group