വൈകീട്ട് കട്ടൻ ചായയ്‌ക്കൊപ്പം നല്ല ചൂട് പരിപ്പുവട ഉണ്ടാക്കാം; റെസിപ്പി ഇതാ

Spread the love

വൈകീട്ട് നല്ല കട്ടൻ ചായയുടെ കൂടെ ചൂട് പരിപ്പുവട കൂടെ കിട്ടിയാല്‍ എങ്ങനെ ഇരിക്കും?

video
play-sharp-fill

ഇന്ന് ഉണ്ടാക്കാം കിടിലൻ പരിപ്പുവട.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വട പരിപ്പ്/ ചന ദാല്‍ /പീസ് ദാല്‍

വറ്റല്‍മുളക്

പച്ചമുളക്

ഇഞ്ചി

സവാള

കറിവേപ്പില

ഉപ്പ്

കായപ്പൊടി

പെരുംജീരകം

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ആദ്യം തന്നെ പരിപ്പ് കഴുകി 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിർക്കാൻ വയ്ക്കണം. 3 മണിക്കൂർ കഴിഞ്ഞ് വെള്ളം പൂർണമായും വാർത്തെടുക്കുക. അതില്‍ നിന്നു രണ്ടുമൂന്ന് ടേബിള്‍ സ്പൂണ്‍ പരിപ്പ് മാറ്റി വയ്ക്കുക. ബാക്കി പരിപ്പ് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

പേസ്റ്റ് പരുവത്തില്‍ ആകാതിരിക്കാൻ ശ്രദ്ധിക്കുക. വറ്റല്‍മുളകും ഇഞ്ചിയും ചതച്ചു പരപ്പില്‍ ഇട്ട് മാറ്റിവച്ച പരിപ്പ് ചേർത്തു കൊടുക്കുക. അരിഞ്ഞു വച്ച്‌ സവാള, പച്ചമുളക്, കറിവേപ്പില, ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. പരിപ്പുവടയ്ക്കായി തയാറാക്കിയ കൂട്ട് ഓരോ നാരങ്ങാ വലുപ്പത്തില്‍ കൈവെള്ളയില്‍ പരത്തിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇളം ചൂടില്‍ രണ്ടുവശവും മൊരിച്ചു കോരുക.