ചായ അരിപ്പയിൽ കറ പിടിച്ചോ? വിഷമിക്കണ്ട, പറ്റിപ്പിടിച്ച കറ വൃത്തിയാക്കാൻ ഇതാ ചില എളുപ്പ വഴികള്‍…!

Spread the love

കോട്ടയം: അടുക്കളയില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചായ അരിപ്പ. നിരന്തരമായി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഇതില്‍ കറ പറ്റുകയും അഴുക്ക് ഉണ്ടാവുകയും ചെയ്യുന്നു.

video
play-sharp-fill

ഇത് പിന്നീട് അണുക്കളായി മാറാനും കാരണമാകാറുണ്ട്. എന്നാല്‍ അധികം സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തില്‍ ചായ അരിപ്പ വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താല്‍ മതി.

1.ഡിഷ്‌വാഷ് ലിക്വിഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂട് വെള്ളത്തില്‍ ചായ അരിപ്പ മുക്കിവയ്ക്കണം. കുറച്ച്‌ നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബറും ഉപയോഗിച്ച്‌ നന്നായി ഉരച്ച്‌ കഴുകിയാല്‍ മതി. ഇത് എളുപ്പത്തില്‍ കറയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

2. ബേക്കിംഗ് സോഡ

പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവയില്‍ നിർമ്മിച്ച ചായ അരിപ്പകള്‍ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ചെറുചൂട് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേർക്കണം. ഇതിലേക്ക് ചായ അരിപ്പ മുക്കിവയ്ക്കാം. കുറച്ച്‌ നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച്‌ നന്നായി ഉരച്ച്‌ കഴുകിയാല്‍ മതി.

3. ഗ്യാസ് ഉപയോഗിക്കാം

ഗ്യാസ് ഉപയോഗിച്ച്‌ മെറ്റല്‍ കൊണ്ടുള്ള ചായ അരിപ്പകള്‍ വൃത്തിയാക്കാൻ സാധിക്കും. തീ കത്തിച്ചതിന് ശേഷം അരിപ്പ അതിലേക്ക് വെയ്ക്കാം. ചൂടേല്‍ക്കുമ്പോള്‍ അരിപ്പയിലെ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കുന്നു. ശേഷം ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കിയാല്‍ മതി.