
ജയ്പൂര്‍: ഭാര്യനല്‍കിയ ഗാര്‍ഹിക പീഡന കേസിലെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഭാര്യവീടിന് സമീപം ചായക്കടയിട്ട് യുവാവ്. ഗാര്‍ഹികപീഡന വകുപ്പായ 498എ എന്നാണ് ചായക്കടയ്ക്ക് പേരിട്ടിരിക്കുന്നത്.
കൈയ്യില്‍ വിലങ്ങിട്ടാണ് 33കാരനായ കൃഷ്ണകുമാര്‍ ധക്കഡ് ചായ വില്‍ക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി സഹിക്കുന്ന വേദനയുടെയും അപമാനത്തിന്റെയും സൂചകമായാണ് ചായക്കട നടത്തുന്നതെന്ന് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ലഭിക്കും വരെ ചായ തിളയ്ക്കും എന്നും മറ്റും കടയ്ക്ക് ചുറ്റും എഴുതിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ കൃഷ്ണകുമാര്‍ 2018ലാണ് രാജസ്ഥാന്‍ സ്വദേശിനിയെ വിവാഹം കഴിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഇരുവരും തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കോടതിയില്‍ നിന്നും നോട്ടീസാണ് വന്നത്. ഗാര്‍ഹിക പീഡനം, ജീവനാംശം എന്നീ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന കേസായിരുന്നു അത്.
അതിന് ശേഷം കോടതി കയറിയിറങ്ങാനേ കൃഷ്ണകുമാറിന് സമയം ലഭിച്ചിട്ടുള്ളൂ. കുടുംബകോടതി ഈ പ്രദേശത്തായതിനാല്‍ കൂടിയാണ് കട ഇവിടെ ഇട്ടത്. അല്ലെങ്കില്‍ 220 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം കോടതിയില്‍ എത്താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭൂമി നല്‍കി വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്നെ മര്‍ദ്ദിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം.