
ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? ഒട്ടുമിക്ക എല്ലാവർക്കും ഇഷ്ടപ്പെട്ട പാനീയമാണ് ചായ; എന്നാൽ ചിലരാകട്ടെ ചായയിൽ അഡിക്ഷൻ കണ്ടെത്തുകയും ചെയ്യുന്നുണ്ട്! എങ്കിൽ അറിഞ്ഞോളൂ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്
ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ? ഒട്ടുമിക്ക എല്ലാവർക്കും ഇഷ്‌ടപ്പെട്ട പാനീയം ആയിരിക്കും ചായ.
ചിലരാവട്ടെ ചായയില്‍ അഡിക്ഷൻ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. രാവിലെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ഗ്ലാസ് ചായ കിട്ടിയാല്‍ മതിയെന്ന് വിചാരിക്കുന്നവരും ചില്ലറയല്ല. അത്രയധികം സ്വാധീനം ഇന്ത്യക്കാർക്ക് ഇടയില്‍ ചായയ്ക്ക് ഉണ്ട്. എങ്കിലും ചായയില്‍ തന്നെ ഒറ്റ വെറൈറ്റികള്‍ ഉണ്ടെന്നത് നിങ്ങള്‍ക്ക് അറിയാമായിരിക്കും.
സുലൈമാനി മുതല്‍ മസാല ചായ വരെ എല്ലാത്തിനും ആരാധകർ ഏറെയുണ്ട്. എങ്കിലും നമ്മുടെ നാട്ടിൻ പുറത്തായാലും നഗരത്തില്‍ ആയാലും പാല്‍ ചായയുടെ സ്വാദ് വേറെ തന്നെയാണ്. നല്ല പശുവിൻ പാല്‍ ഒഴിച്ച ചായ ആണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ചൂടോടെ നല്ല ചില്ല് ഗ്ലാസില്‍ ഒഴിച്ച് തരുന്ന ചായ ഒറ്റ ഇരുപ്പിന് രണ്ടും മൂന്നും കുടിക്കുന്നവർ ഉണ്ട് നമുക്ക് ചുറ്റും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അത്തരക്കാർ ഇനി ഒന്ന് ശ്രദ്ധിച്ചോളൂ. ചായ പ്രേമം നല്ലത് തന്നെയാണ്, എങ്കിലും അമിതമായാല്‍ അമൃതും വിഷമെന്ന് നാം കേട്ടിട്ടില്ലേ? അതുപോലെ ചായ ആണെങ്കിലും ദോഷം തന്നെയാണ് പ്രത്യേകിച്ച് പാലൊഴിച്ച ചായ. നിങ്ങളില്‍ ഭൂരിഭാഗം പേർക്കും അറിയാത്ത ചില ദോഷങ്ങള്‍ പാല്‍ ചായക്ക് ഉണ്ട്, അവ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
ഭാരം വർധിക്കും: അമിതമായ പാല്‍ ചായ ഉപഭോഗം ഒഴിവാക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ഇതുമൂലം ഉണ്ടാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളാണ്. അതില്‍ പ്രധാനമാണ് അമിത ഭാരത്തിന് വഴിയൊരുക്കും എന്നത്. പഞ്ചസാരയും പാലും കാരണം ഉയർന്ന കലോറി ഉള്ളടക്കമാണ് ചായയെ ഈ ദോഷത്തിലേക്ക് നയിക്കുന്നത്. ഒരു ചായ കുടിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല ഇതിന്റെ അളവ് കൂടിയാല്‍ ശരീരത്തെ മോശമായി ബാധിക്കും.
വയറുവേദനയ്ക്ക് ഇടയാക്കും: പതിവായി പാല്‍ ചായ കുടിക്കുന്നത്, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍, ദഹനക്കേട്, വയറുവേദന, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്നു. ഇത് കഠിനമായ വയറുവേദനയിലേക്ക് നയിക്കുന്നു. വയറിന്റെ ആരോഗ്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും അമിതമായ അളവില്‍ പാല്‍ ചായ കുടിക്കരുത്.
മാനസിക സമ്മർദ്ദം ഉയർത്തും: പലരും ചായ കുടിച്ചാല്‍ ടെൻഷൻ മാറുമെന്നാണ് കരുതുന്നത്. എന്നാല്‍ യാഥാർഥ്യം മറിച്ചാണ്. പാല്‍ ചായയുടെ ദൈനംദിന ഉപഭോഗം തലച്ചോറിലെ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകാം.അതിനാലാണ് ചായയുടെ ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നത്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍: അമിതമായ പാല്‍ ചായ ഉപഭോഗം രക്തസമ്മർദ്ദത്തിന്റെ അസന്തുലിതാവസ്ഥയുടെ സാധ്യത വർധിപ്പിക്കുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നതാണ് പ്രധാന കാര്യം. ഈ ഒരു കാരണവും നിർണായകമാണ്, ഹൃദ്രോഗ സാധ്യത ഉള്ളവർ ചായയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നന്നാവുക.
‘
ഡിസ്ക്ലെയിമർ- ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.