
ദിവസം ഒരു ചായയെങ്കിലും കുടിക്കാതിരിക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. ചായ കുടിച്ചില്ലെങ്കിൽ തലവേദനയെടുക്കുന്ന ആളുകളും നമ്മുടെ ചുറ്റിനുമുണ്ട്.
എന്നാല്‍, നമ്മള്‍ പതിവായി കുടിക്കുന്ന ചായയിൽ മായം കലർന്നിരിക്കുന്ന കാര്യം പലർക്കും അറിയില്ല.
പാലിൽ മായം കലർക്കുന്നതുപോലെ തന്നെ, ചായ ഉണ്ടാക്കുമ്പോൾ പ്രധാന ഘടകമായ തേയിലപ്പൊടിയിലും മായം കലർത്തുന്ന സംഭവങ്ങളുമുണ്ട്. അതിനാൽ തന്നെ തേയിലപ്പൊടിയിലെ മായം കണ്ടെത്താനുള്ള പരിശോധനാ മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യരിൽ കാൻസറിനു പോലും കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറുകളായ ഓറഞ്ചും റെഡുമാണ് പലപ്പോഴും ചായപ്പൊടിയിൽ ചേർക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് എങ്ങനെ കണ്ടെത്താം:
ഒരു വെള്ളപ്പേപ്പർ എടുത്ത് ചെറുതായി നനയ്ക്കുക. പിന്നീട്, അതിന്റെ മേൽ കുറച്ച് തേയിലപ്പൊടി ഇടുക. കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക. ഈ സമയത്തിനുശേഷം വെള്ളപ്പേപ്പറിന് പിങ്ക്, ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറം വരുന്നത് കണ്ടാൽ, തേയിലപ്പൊടിയിൽ മായം കലർത്തിയിരിക്കുന്നതിന്റെ സാധ്യതയുണ്ട്.
പച്ചവെള്ളത്തില്‍ തേയിലപ്പൊടി ഇടുക. നിറം വളരെപ്പെട്ടെന്ന് പടരുന്നുവെങ്കില്‍ അതില്‍ മായമുണ്ടെന്നാണ് അർത്ഥം.
നിങ്ങൾ തേയില കടയിൽ നിന്നും വാങ്ങുമ്പോൾ പാക്കറ്റില്‍ നിർമാതാവിന്റെ പേരോ ബ്രാൻഡിന്റെ പേരോ ഇല്ലാത്തവയാണെങ്കില്‍ കഴിവതും അത് വാങ്ങാതിരിക്കാൻ ശ്രമിക്കുക.