
കോട്ടയം: ടിബി റോഡ് മർച്ചൻസ് വെല്‍ഫെയർ അസോസിയേഷൻ കുടുംബസംഗമം നാളെ അർക്കാഡിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും
മന്ത്രി വി എൻ വാസവൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. വ്യാപാര രംഗത്ത് അൻപത് വർഷം പൂർത്തിയാക്കിയ അർക്കാഡിയ ഇന്റർനാഷണല്‍ ഉടമ കെ ടി തോമസ്, ന്യൂ കേരള കയർ സ്‌റ്റോർ ഉടമ പി എം മുഹമ്മദ്, ഹമീദിയ സൈക്കിള്‍ ഷോപ്പ് ഉടമ ഇ കെ മുഹമ്മദ് ലത്തീഫ് എന്നിവരെ യോഗത്തില്‍ മന്ത്രി ആദരിക്കും.
മുപ്പത്തിയഞ്ച് വർഷത്തിലധികമായി വ്യാപാര രംഗത്തുള്ള വ്യാപാരികളെയും പുതിയ സംരംഭകരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ യോഗത്തില്‍ ആദരിക്കും. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ലഹരി വിരുദ്ധ സന്ദേശവും ചാരിറ്റി ഫണ്ട് വിതരണവും നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിബി റോഡ് മർച്ചൻസ് വെല്‍ഫെയർ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി പി ബി ഗിരീഷ് സ്വാഗതം ആശംസിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും കോട്ടയം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റുമായ എകെഎൻ പണിക്കർ, തിരുനക്കര പുത്തൻപള്ളി ഇമാം താഹാ മൗലവി, ദേവലോകം അരമന മുൻ പി.ആർ.ഒ ഫാ.മോഹൻ ജോസഫ്, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കണ്‍വീനർ സുരേഷ് പരമേശ്വരൻ, കോട്ടയം മർച്ചൻ്റ് അസോസിയേഷൻ സെക്രട്ടറി കെ.പി നൗഷാദ്, നഗരസഭ അംഗങ്ങളായ എൻ.ജയചന്ദ്രൻ, ജയമോള്‍ ജോസഫ്, കെ.ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിക്കും. ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ജി സദാശിവൻ കൃതജ്ഞത പറയും. വൈകിട്ട് 7 മണി മുതൽ സംഗീത വിരുന്നും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.