play-sharp-fill
കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന ; 2023 ല്‍ ലോകത്ത് ക്ഷയം സ്ഥിരീകരിച്ചത് 8.2 ദശലക്ഷം പേര്‍ക്ക് ; 26 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട് ; രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യം ; രോഗം ബാധിച്ചതില്‍ 55 ശതമാനം പുരുഷന്മാരും, 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളും

കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന ; 2023 ല്‍ ലോകത്ത് ക്ഷയം സ്ഥിരീകരിച്ചത് 8.2 ദശലക്ഷം പേര്‍ക്ക് ; 26 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോർട്ട് ; രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യം ; രോഗം ബാധിച്ചതില്‍ 55 ശതമാനം പുരുഷന്മാരും, 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളും

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. ക്ഷയരോഗം പടരുന്നതില്‍ കഴിഞ്ഞ വര്‍ഷം വന്‍കുതിപ്പാണ് ഉണ്ടായത്. 2023 ല്‍ ലോകത്ത് 8.2 ദശലക്ഷം പേര്‍ക്കാണ് ക്ഷയം സ്ഥിരീകരിച്ചത്. ലോകത്തെ ക്ഷയരോഗബാധയില്‍ 26 ശതമാനവും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2023 ല്‍ ഇന്ത്യയില്‍ 2.55 ദശലക്ഷം പേര്‍ക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. 1960 ല്‍ ക്ഷയരോഗ നിയന്ത്രണയജ്ഞം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഗ്ലോബല്‍ ട്യൂബുര്‍ക്കുലോസിസ് റിപ്പോര്‍ട്ട് 2024 പ്രകാരം ഇന്തോനേഷ്യയാണ് രോഗബാധയില്‍ ഇന്ത്യയ്ക്ക് തൊട്ടു പിന്നില്‍. 10 ശതമാനമാണ് ഇന്തോനേഷ്യയിലെ രോഗബാധ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ലോകത്ത് റിപ്പോര്‍ട്ട് ചെയ്തവയില്‍ 6.8 ശതമാനം വീതം ചൈനയിലും ഫിലിപ്പീന്‍സിലുമാണ്. 6.3 ശതമാനം പാകിസ്ഥാനിലുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചതില്‍ 55 ശതമാനവും പുരുഷന്മാരാണ്. 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്. 2022ല്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 7.5 ദശലക്ഷം കേസുകളെങ്കില്‍, ഒറ്റവര്‍ഷം കൊണ്ടാണ് രോഗബാധ 8.2 ദശലക്ഷമായി കുതിച്ചത്. ഈ ഗണ്യമായ വര്‍ദ്ധനവ് കോവിഡിനെ മറികടന്ന് കൊലയാളിയായ മുന്‍നിര പകര്‍ച്ചവ്യാധിയായി ടിബിയെ മാറ്റുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണമായി ക്ഷയരോഗത്തിന്റെ പുനരുജ്ജീവനം മാറുന്നതിനാല്‍, രോഗബാധ തടയുന്നതിനായി അടിയന്തര നടപടി ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ടിബി സംബന്ധമായ മരണങ്ങള്‍ 2022-ല്‍ 1.32 ദശലക്ഷത്തില്‍ നിന്ന് 2023-ല്‍ 1.25 ദശലക്ഷമായി കുറഞ്ഞപ്പോള്‍, ടിബി ബാധിച്ചവരുടെ എണ്ണം 10.8 ദശലക്ഷമായി ഉയര്‍ന്നു.