രോഗാണു മൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Spread the love

തൃശ്ശൂർ: രോഗാണുമൂലമുള്ള ഏറ്റവുംവലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം.

video
play-sharp-fill

ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി. റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 ശതമാനമായിരുന്നൂവെന്നതാണ് ചെറിയൊരു ആശ്വാസം.

മുൻപുള്ള മൂന്നുവർഷം ലോകത്ത് ഏറ്റവുംകൂടുതല്‍ ജീവനപഹരിച്ചത് കോവിഡാണ്. എന്നാല്‍, 2023-ല്‍ 12.5 ലക്ഷം ജീവനെടുത്ത് ക്ഷയരോഗം തിരിച്ചെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധം തുടങ്ങിയശേഷം ഏറ്റവുംകൂടുതല്‍ പുതിയരോഗികളുണ്ടായ വർഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുൻവർഷമിത് 75 ലക്ഷമായിരുന്നു. ഔഷധപ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി.

റിപ്പോർട്ടിലെ പ്രസക്ത വിവരങ്ങള്‍

*നിലവില്‍ 1.08 കോടി രോഗികള്‍. പുരുഷന്മാർ -60 ലക്ഷം, സ്ത്രീകള്‍ -36 ലക്ഷം, കുട്ടികള്‍ -13 ലക്ഷം.

*എല്ലാ രാജ്യങ്ങളിലും രോഗികളുണ്ട്. ഇന്ത്യ -26 ശതമാനം, ഇൻഡൊനീഷ്യ -10, ചൈന -6.8, ഫിലിപ്പീൻസ് -6.8, പാകിസ്താൻ -6.3 എന്നീ രാജ്യങ്ങള്‍ മുന്നില്‍ .

*വർധനയ്ക്കുകാരണം പോഷകാഹാരക്കുറവ്, എച്ച്‌.ഐ.വി. ബാധ, മദ്യപാനത്തകരാറുകള്‍, പുകവലി, പ്രമേഹം എന്നിവ.

*2000 മുതലുള്ള നിയന്ത്രണപ്രവർത്തനത്തിലൂടെ ഇതുവരെ 7.9 കോടി ജീവൻരക്ഷിച്ചു.

*നിലവിലെ പ്രതിസന്ധി -നിയന്ത്രണപദ്ധതികളിലേക്കായി പ്രതീക്ഷിച്ചതിന്റെ 26 ശതമാനം തുകമാത്രമാണ് ശേഖരിക്കാനായത്. ഇത് തീരെ അപര്യാപ്തമാണ്.

*ഔഷധപ്രതിരോധം വലിയഭീഷണി. 68 ശതമാനവും റിഫാമ്ബിസിൻ എന്ന മരുന്നിനെ പ്രതിരോധിക്കുന്നു.

കേരളത്തില്‍

*നിലവില്‍ 21,941 രോഗികള്‍

*ഔഷധപ്രതിരോധമുള്ളവ 679

*മരണനിരക്ക് പത്തില്‍ത്താഴെ എത്തിക്കാനാകാത്തത് പ്രധാന വെല്ലുവിളി

*മരണനിരക്ക് കൂട്ടുന്നതിനും രോഗം വരുന്നതിനുമുള്ള പ്രധാനകാരണം പ്രമേഹം

*തിരിച്ചറിഞ്ഞ രോഗികളില്‍ 30 ശതമാനവും പ്രമേഹബാധിതർ

*രോഗത്തെ ഗൗരവമായി കണക്കാക്കാത്തതിനാല്‍ തിരിച്ചറിയാൻ വൈകുന്നതും പ്രതിസന്ധി

*രോഗബാധിതരുടെ എണ്ണംകുറയുന്നതും സാന്ദ്രതക്കുറവും ആശ്വാസകരം