താഴത്തങ്ങാടി മത്സരവള്ളംകളി സെപ്റ്റംബർ ഏഴിന്: മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; ഹീറ്റ്‌സും ട്രാക്കുകളും നിശ്ചയിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: ഓണത്തിന്റെ ആർപ്പുവിളികളും ആവേശവും കോർത്തിണക്കി താഴത്തങ്ങാടിയിലെ മത്സര വള്ളംകളി സെപ്റ്റംബർ ഏഴ് ശനിയാഴ്ച താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടക്കും. ഒൻപത് ചുണ്ടൻവള്ളങ്ങളാണ് താഴത്തങ്ങാടിയിലെ ട്രാക്കിൽ മാറ്റുരയ്ക്കാനായി എത്തുന്നത്.
ചാമ്പ്യൻസ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും തീരുമാനിച്ചു. ടൂറിസം വകുപ്പിൻറെയും ബോട്ട് ക്ലബ്ബുകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പിലൂടെയാണ് മൂന്നു ഹീറ്റ്‌സുകളിലും മത്സരിക്കേണ്ട ചുണ്ടൻ വള്ളങ്ങളെ തിരഞ്ഞെടുത്തത്. ഓരോ ഹീറ്റ്‌സിലും മൂന്നു വള്ളങ്ങൾ വീതമുണ്ടാകും.
 ഒന്നാം ഹീറ്റ്‌സിൽ വീയപുരം(വേമ്പനാട് ബോട്ട് ക്ലബ്), മഹാദേവി കാട്ടിൽ തെക്കേതിൽ(കുമരകം കെബിസി/എസ്.എഫ്.ബി.സി), ഗബ്രിയൽ(എടത്വ വില്ലേജ് ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ്  യഥാക്രമം ഒന്നുമുതൽ മൂന്നു വരെ ട്രാക്കുകളിൽ മത്സരിക്കുക.
രണ്ടാം ഹീറ്റിസിൽ ദേവസ്(കുമരകം എൻ.സി.ഡി.സി), നടുഭാഗം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), ചമ്പക്കുളം(കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്) എന്നിവയാണ് ഇതേ ക്രമത്തിൽ മാറ്റുരയ്ക്കുക.
മൂന്നാം ഹീറ്റ്‌സിൽ സെൻറ് ജോർജ്(എടത്വ ബ്രദേഴ്‌സ് ബോട്ട് ക്ലബ്), പായിപ്പാട്(കുമരകം ടൗൺ ബോട്ട് ക്ലബ്), കാരിച്ചാൽ(പോലീസ് ബോട്ട് ക്ലബ്) എന്നീ ചുണ്ടൻ വള്ളങ്ങളാണുള്ളത്. ഹീറ്റ്‌സിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന വള്ളം ഫൈനലിൽ മൂന്നാം ട്രാക്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾ യഥാക്രമം ഒന്നും രണ്ടും ട്രാക്കുകളിലും ഇറങ്ങും.