play-sharp-fill
താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിൽ ഇടിച്ച് തകർന്നു: രണ്ട് പേർക്ക് പരിക്ക്

താഴത്തങ്ങാടിയിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിൽ ഇടിച്ച് തകർന്നു: രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങായിൽ നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ച് മതിൽ ഇടിച്ചു തകർത്തു. സംഭവത്തിൽ കോട്ടയം സ്വദേശികളായ അഖിൽ (18), അലൻ കുര്യൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

കുമരകം ഭാഗത്തു നിന്നും വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴത്തങ്ങാടി ആലൂംമൂടിനു സമീപം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിമാറിയ കാർ സമീപത്തെ മതിൽ തകർത്തു. ഇതേ തുടർന്നാണ് കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു നിന്നും എത്തിയ കൺട്രോൾ റൂം പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ കാറിൽ നിന്നും പുറത്തെടുത്തത്. കാർ പൂർണമായും തകർന്നിരുന്നു. തുടർന്ന് അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.