play-sharp-fill
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടയില്‍ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ കറൻസി നോട്ടുകളുടെ പെരുമഴ ; വർഷിച്ചത് 2000,500,100 രൂപ നോട്ടുകൾ

ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടയില്‍ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ കറൻസി നോട്ടുകളുടെ പെരുമഴ ; വർഷിച്ചത് 2000,500,100 രൂപ നോട്ടുകൾ

 

സ്വന്തം ലേഖിക

കൊൽക്കത്ത: കൊൽക്കത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ നിന്നും നോട്ടുകളുടെ പെരുമഴ. കൊൽക്കത്തയിലെ ബെന്റിക്ക് സ്രീറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് നോട്ടുകൾ താഴേക്ക് പറന്നു വീണത്.

2000, 500,100 100 നോട്ടുകളുടെ കെട്ടുകൾ ജനാല വഴി താഴേക്ക് പതിക്കുകയായിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് നോട്ടുകൾ താഴേക്കുവീണത്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനത്തിൽ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിരുന്നാലും, ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ നോട്ട് മഴയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പരിശോധിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

https://twitter.com/i/status/1197205306247405568