video
play-sharp-fill

Saturday, May 24, 2025
HomeMainനികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ; സുവർണാവസരവുമായി മോട്ടോര്‍ വാഹനവകുപ്പ് ; അവസാന തീയതി...

നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ; സുവർണാവസരവുമായി മോട്ടോര്‍ വാഹനവകുപ്പ് ; അവസാന തീയതി മാര്‍ച്ച് 31

Spread the love

തിരുവനന്തപുരം: നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31ന് ശേഷം ടാക്‌സ് അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്ന് എംവിഡി അറിയിച്ചു.

ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ടി ഓഫീസുമായി ബന്ധപ്പെടണമെന്നും എംവിഡി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments