play-sharp-fill
ഇനി നികുതിയെ പേടിക്കേണ്ട: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ : എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം മോട്ടോര്‍ വാഹന വകുപ്പ് ദീര്‍ഘിപ്പിച്ചു

ഇനി നികുതിയെ പേടിക്കേണ്ട: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ : എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം മോട്ടോര്‍ വാഹന വകുപ്പ് ദീര്‍ഘിപ്പിച്ചു

സ്വന്തം ലേഖകന്‍

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

2020 മാര്‍ച്ച് 25 മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം, പുതിയ വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പുതിയ മോട്ടോര്‍ സൈക്കിള്‍, ത്രീ വീലര്‍, മോട്ടോര്‍ കാര്‍ എന്നിവക്കും, കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് വാഹനങ്ങള്‍ക്കും, കേരള ഫിനാന്‍സ് ബില്‍ 2020 ല്‍ പ്രഖ്യാപിച്ച ഒറ്റത്തവണ നികുതിയില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുത്താനുദ്ദേശിച്ചിരുന്ന ഒറ്റത്തവണ നികുതിയിലെ വര്‍ദ്ധന ഒഴിവാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

31/03/2020 നും അതിന് മുന്‍പോ താത്കാലിക രജിസ്ടേഷന്‍ എടുത്തവയ്ക്കും രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച വാഹനങ്ങള്‍ക്കും മാത്രമാണ് ഇത് ബാധകം.

വാഹന നികുതി അടയ്ക്കുന്നതിനായി ദീര്‍ഘിപ്പിച്ച തീയതികള്‍ ഇങ്ങനെ

സ്റ്റേജ് കാര്യേജ് ബസുകള്‍

മാര്‍ച്ച് 31ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടക്കേണ്ട അവസാന തീയ്യതി 15/02/2020 ല്‍ നിന്നും 30/04/2020 ആയി വര്‍ദ്ധിപ്പിച്ചു.

ജൂണ്‍ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ 3 ല്‍ 1 ഭാഗം (1/3) ഇളവ്. അത് അടക്കാനുള്ള അവസാന തീയതി 14/05/2020.

കോണ്‍ട്രാക്ട് കാര്യേജുകള്‍

ജൂണ്‍ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ 20% ഇളവ്. അത് അടക്കേണ്ട അവസാന തീയ്യതി 14/04/2020 ല്‍ നിന്നും 30/04/2020 ആയി ദീര്‍ഘിപ്പിച്ചു.

ഗുഡ്‌സ് കാര്യേജ്

ജൂണ്‍ 30 ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടക്കേണ്ട അവസാന തീയ്യതി 30/04/2020 ല്‍ നിന്നും 15/05/2020 ആയി
ദീര്‍ഘിപ്പിച്ചു

നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ (മാര്‍ച്ച് 31ന് നികുതി കാലാവധി അവസാനിച്ചവയുടെ)

നികുതി അടക്കേണ്ട അവസാന തീയ്യതി 14/04/20 ല്‍ നിന്ന് 30/04/20 ആക്കി ദീര്‍ഘിപ്പിച്ചു.

ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓട്ടോ ടാക്‌സി, അത്തരം വണ്ടികളുടെ ഏപ്രില്‍ 1 ന് ആരംഭിക്കുന്ന നികുതി മെയ് 15 നുള്ളില്‍ ആണ് അടക്കേണ്ടത്.

കൂടാതെ C ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി 31/03/2020 ല്‍ നിന്നും 30/04/2020 ആക്കി ദീര്‍ഘിപ്പിച്ചതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.