നികുതി ദായകർ ആണോ നിങ്ങൾ? ഇതറിഞ്ഞിരിക്കണം

Spread the love

ഡൽഹി: നികുതി അടക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്.ഇത് നടപ്പായാല്‍ ഇടത്തരം നികുതിദായകർക്ക് ആശ്വാസമാവും. അതായത് ഇൻകം ടാക്സ് വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.പ്രതിവർഷം ഏകദേശം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയില്‍ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

 

2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പുതിയ സ്ലാബ് പ്രഖ്യാപിച്ചേക്കും. ഈ തീരുമാനം നടപ്പാക്കിയാല്‍, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനാണ് സ്ലാബ് വർധിപ്പിക്കുന്നത്.

 

10.5 ലക്ഷം രൂപയില്‍ കൂടുതലുള്ള 30ശതമാനമാണ് നികുതി നിരക്ക്. നിലവില്‍ 3 ലക്ഷം മുതല്‍ 10.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% മുതല്‍ 20% വരെ നിരക്കിലാണ് നികുതി ഘടന. അതായത് നികുതിദായകർക്ക് രണ്ട് രീതി തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.ഭവന വാടക, ഇൻഷുറൻസ് തുടങ്ങിയ ചെലവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്ന പഴയ രീതിയും ഇളവുകളൊന്നുമില്ലാത്ത 7.5 ലക്ഷം പരിധിയിയുള്ള പുതിയ രീതിയുമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍ ഈ റിപ്പോർട്ടുകളെക്കുറിച്ച്‌ ധനമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.2024 ജൂലൈ മുതല്‍ സെപ്തംബർ വരെയുള്ള ഏഴ് പാദങ്ങളിലെ ജിഡിപി വളർച്ച ദുർബലമായതോടെയാണ് പുതിയ നീക്കമെന്ന് പറയുന്നു. സ്ട്രീംലൈൻഡ് ടാക്സ് സമ്ബ്രദായം വർധിപ്പിച്ച്‌ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ വരുമാന നഷ്ടം നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

 

വർധിച്ചുവരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഗാർഹിക ബജറ്റുകളെ താറുമാറാക്കുകയും വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ സാധനങ്ങളുടെ വില്‍പ്പന കുറയുന്നുവെന്നാണ് ലഭിക്കുന്ന വിലയിരുത്തല്‍. എന്നാല്‍ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതില്‍ പരാജയപ്പെടുന്നതും ഇടത്തരക്കാരുടെ മേല്‍ ഉയർന്ന നികുതി ചുമത്തുന്നത് ഏറെ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഗവണ്‍മെൻ്റിന് മേല്‍ സമ്മർദ്ദം ശക്തമാക്കിയിട്ടുള്ള ഘടകങ്ങളാണ്.