
കൊച്ചി: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ നികുതിയിനത്തിൽ 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.
703 കോടി രൂപയുടെ വരുമാനത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചിട്ടില്ല. നികുതി വെട്ടിപ്പ് നടത്തിയവരിൽ നിരവധി ഫ്ലാറ്റ് നിർമാതാക്കളും ഉണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
നിർമാണം പൂർത്തിയാക്കുന്ന നിരവധി ഫ്ലാറ്റുകൾക്ക് ജിഎസ്ടി അടക്കുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. സെൻട്രൽ ജിഎസ്ടി വിഭാഗത്തിൻ്റെ കൊച്ചി ഓഫീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group