നികുതി വെട്ടിച്ച് വ്യാജരേഖ ചമച്ച് വാഹന രജിസ്ട്രേഷൻ: സുരേഷ് ഗോപിയ്ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം: സിനിമ താരങ്ങളെ വെല്ലുവിളിച്ച ബി ജെ പി എം പി കുടുക്കിൽ
ക്രൈം ഡെസ്ക്
കൊച്ചി: നികുതി വെട്ടിപ്പിന്റെ പേരിൽ സിനിമ താരങ്ങളെ വെല്ലുവിളിച്ച ബി ജെ പി യ്ക്ക് വമ്പൻ തിരിച്ചടിയായി സുരേഷ് ഗോപിയുടെ വ്യാജ വാഹന രജിസ്ട്രേഷൻ കേസ്. കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതോടെ സുരേഷ് ഗോപിയും ബിജെപിയും വെട്ടിലായി. യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരാണ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തിയത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന സിനിമാ താരങ്ങൾ നികുതി കൃത്യമായി അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇൻകം ടാക്സ് സംഘം വീട്ടിൽ വന്നാൽ രാഷ്ട്രീയം കാണരുതെന്നുമായിരുന്നു ഭീഷണി. ഇതിനിടെയാണ് ഇപ്പോൾ ബി ജെ പി എം പി തന്നെ നികുതി വെട്ടിപ്പ് കേസിൽ വിചാരണ നേരിടേണ്ടി വന്നിരിക്കുന്നത്.
നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെPY01 BA 999 എന്ന നമ്പറിലുള്ളഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു.
സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേകാര്യം തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി.