നികുതി വെട്ടിപ്പ് : മന്ത്രിയുടെ ഉത്തരവ് കാറ്റിൽ പറത്തി സ്ഥലംമാറ്റം ലഭിച്ച ആർ ടി ഓ ഉദ്യോഗസ്ഥർ

Spread the love

 

മലപ്പുറം: നികുതിവെട്ടിപ്പിനെ തുടർന്ന് തിരൂർ ആർ.ടി ഒ ഓഫീസിൽ നിന്ന് സ്ഥലംമാറ്റം നൽകിയ ഉദ്യോഗസ്ഥർ അതേ ഓഫീസിൽ തന്നെ. മന്ത്രി കെ.ബി ഗണേഷ് ഗണേഷ് കുമാർ ഉത്തരവ് നൽകിയിട്ടും മന്ത്രിയുടെ വാക്കുകൾക്ക് ഒരു വിലയുമില്ല.

ട്രാൻഫർ ലഭിച്ചിട്ട് ഒരു മാസം ആയിട്ടും ഉദ്യോഗസ്ഥർ അതേ ഓഫീസിൽ തന്നെ തുടരുകയാണ് നടപടിയുടെ ഭാഗമായി നാലു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ആറ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും കിട്ടിയത്.

സോഫ്റ്റ്വെയർ ഡാറ്റ പരിശോധനയില്‍ വ്യാപകമായ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ആറിന് ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്ത് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഒരു സീനിയർ ക്ലർക്കും ഒരു ടൈപ്പിസ്റ്റും ഒഴികെ ബാക്കി മുഴുവൻ ഉദ്യോഗസ്ഥരും ഇപ്പോഴും തിരൂരില്‍ തന്നെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷങ്ങുടെ ക്രമക്കേടാണ് ഈ ഉദ്യോഗസ്ഥർ മൂലം ഉണ്ടായത്. അതോടുനുബന്ധിച്ചാണ് ഇവർക്ക് സ്ഥലമാറ്റം നൽകിയത്. എന്നാൽ ഉത്തരവിന് യാതൊരു വിലയും കൽപ്പിക്കാതെ തിരൂരിൽ തന്നെയാണ് ഇവർ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. നിരപാരധികൾ ഉൾപ്പെടയുള്ളവരയാണ് സ്ഥലമാറ്റത്തിന് വിധേയമാക്കിയത് എന്ന ആരോപണം കൂടിയുണ്ട്.