
ടാറ്റൂ സുരക്ഷിതമാണോ?; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പല രൂപത്തിലും ഭാവത്തിലും ആളുകള്‍ ശരീരത്തില്‍ ടാറ്റൂ ചെയ്യാറുണ്ട്. ട്രഡീഷണല്‍, റിയലിസം, ട്രൈബര്‍ തുടങ്ങി നിരവധി ടാറ്റൂ വെറൈറ്റികളാണ് ഇന്ന് പ്രചാരത്തിലുള്ളത്.
പലപ്പോഴും ടാറ്റൂ സുരക്ഷിതമാണോ എന്ന സംശയവും പലര്‍ക്കും തോന്നാം. എന്നാല്‍ കൃത്യമായ സുരക്ഷാ പ്രക്രിയകളിലൂടെ ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
മനുഷ്യശരീരത്തിലെ മദ്ധ്യ ചർമ പാളിയായ ഡെർമിസിലേക്കാണ് സൂചിയും മഷിയും ഉപയോഗിച്ച് സ്ഥിരമായോ അല്ലെങ്കില്‍ താല്‍ക്കാലികമായോ ടാറ്റൂ ചെയ്യുന്നത്. ഏതാണ്ട് 5000 വർഷങ്ങള്‍ക്ക് മുൻപേ ടാറ്റൂ ചെയ്യുന്നത് പ്രചാരത്തിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റൂ ചെയ്യുമ്ബോള്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഘട്ടമാണ് പ്രീ-ടാറ്റൂ കെയർ. അതായത് ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്ന ശരീരഭാഗം ഒരു ആഴ്ച മുമ്ബ് തന്നെ മോയ്സ്ചറൈസ് ചെയ്യാൻ തുടങ്ങുക.
ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.
ടാറ്റൂ ചെയ്യുന്നതിന് നാല് ദിവസത്തിനുള്ളില്‍ ടാറ്റൂ ചെയ്യേണ്ട ഭാഗത്ത് വാക്സ് ചെയ്യാന്‍ പാടില്ല.
സൂര്യതാപമേല്‍ക്കുന്നതില്‍ നിന്ന് ചർമത്തെ സംരക്ഷിക്കുക
24 മണിക്കൂർ മുമ്ബ് മദ്യമോ മറ്റ് വസ്തുക്കളോ കഴിക്കരുത്
ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് മുമ്ബ് നന്നായി ഭക്ഷണം കഴിക്കുക