
താങ്ങാനാവുന്ന വിലയിലുള്ള ഇലക്‌ട്രിക് കാറുകള്‍ രാജ്യത്തിന് നല്‍കിയ ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ മറ്റൊരു താങ്ങാനാവുന്ന വിലയുള്ള ഇലക്‌ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
എതിരാളികള്‍ ഇടത്തരം, പ്രീമിയം വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ടാറ്റ മോട്ടോഴ്‌സ് മറ്റൊരു താങ്ങാനാവുന്ന ഇലക്‌ട്രിക് വാഹന മോഡല്‍ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
8 മുതല്‍ 11 ലക്ഷം രൂപ വരെ വിലയുള്ള ഒrരു പുതിയ താങ്ങാനാവുന്ന ഇലക്‌ട്രിക് കാർ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ഈ വില ശ്രേണിയില്‍ ആള്‍ട്രോസിന്റെ ഇവി പതിപ്പ് ഇതുവരെ ടാറ്റയ്ക്ക് ഇല്ലാത്തതിനാല്‍, ഇത് ടാറ്റയുടെ ആള്‍ട്രോസ് ഇവി ആയിരിക്കാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകള്‍ പറയുന്നു. ടാറ്റ ടിയാഗോ ഇവി, പഞ്ച് ഇവി എന്നീ മോഡലുകള്‍ ഉള്ള ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്‌ട്രിക്ക് കാറുകള്‍ വിറ്റഴിക്കപ്പെടുന്ന കമ്ബനിയാണ്. എന്നാല്‍ അടുത്തിടെ, ഈ സെഗ്മെന്റ് എംജി മോട്ടോഴ്‌സിന്റെ വിൻഡ്‌സർ ഇവിയില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നു. മറ്റ് കമ്ബനികളും മിഡ്, പ്രീമിയം വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് മറ്റൊരു താങ്ങാനാവുന്ന ഇലക്‌ട്രിക് മോഡല്‍ പുറത്തിറക്കാൻ പദ്ധതിയിടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ട് ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ വിലയുള്ള ചില ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പക്കലുണ്ട് എന്നും ആള്‍ട്രോസ് (ഇവി) ഒരു പ്രത്യേക പങ്ക് വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു. പോർട്ട്‌ഫോളിയോയില്‍ ആള്‍ട്രോസിന് ഉചിതമായ ഒരു പങ്ക് ലഭിക്കുമ്ബോള്‍ ശരിയായ സമയത്തിനായി കാത്തിരിക്കുകയും ഇവി പതിപ്പ് കൊണ്ടുവരികയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.