ടാറ്റ മോട്ടോഴ്സ് എയ്സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി; വില 5.52 ലക്ഷം

Spread the love

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് എയ്സ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ ഡീസല്‍ വേരിയന്റായ ഏസ് ഗോള്‍ഡ് പ്ലസ് പുറത്തിറക്കി. 5.52 ലക്ഷം രൂപയാണ് വില. അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനോടൊപ്പം ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ് ഉറപ്പാക്കുന്ന തരത്തിലാണ് ഏസ് ഗോള്‍ഡ് പ്ലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നൂതനമായ ലീന്‍ നോക്സ് ട്രാപ്പ് (എല്‍എന്‍ടി) സാങ്കേതികവിദ്യയാല്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതിനാല്‍ ഏസ് ഗോള്‍ഡില്‍ ഡീസല്‍ എക്സ്ഹോസ്റ്റ് ഫല്‍യിഡിന്റെ (ഡിഇഎഫ്) ആവശ്യകത ഇല്ലാതാക്കുന്നു എന്ന് കമ്പനി പറയുന്നു. ഇത് അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തന ചെലവുകളുടെയും അളവ് ഗണ്യമായി കുറയ്ക്കുന്നു. 22പിഎസ് പവറും 55എന്‍എം ടോര്‍ക്കും നല്‍കുന്ന ടര്‍ബോചാര്‍ജ്ഡ് ഡികോര്‍ എഞ്ചിന്‍ നല്‍കുന്ന ഏസ് ഗോള്‍ഡ് പ്ലസ്, വൈവിധ്യമാര്‍ന്ന ബിസിനസ് ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ്. 900കി.ഗ്രാം പേലോഡ് ശേഷിയും ഒന്നിലധികം ലോഡ് ഡെക്ക് കോണ്‍ഫിഗറേഷനുകളും ഉള്ളതിനാല്‍ വിശാലമായ കാര്‍ഗോ ആവശ്യങ്ങള്‍ക്ക് വൈവിധ്യവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു.

ടാറ്റ മോട്ടോഴ്സിന്റെ ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് പോര്‍ട്ട്ഫോളിയോ ഏസ് പ്രോ, ഏസ്, ഇന്‍ട്ര, യോദ്ധ എന്നിവയുള്‍പ്പെടെ 750 കിലോഗ്രാം മുതല്‍ 2 ടണ്‍ വരെ ഭാരം വാഹിക്കാവുന്ന വാഹനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. കൂടാതെ ഡീസല്‍, പെട്രോള്‍, സിഎന്‍ജി, ബൈഫ്യൂവല്‍, ഇലക്ട്രിക് എന്നിങ്ങനെ വിവിധ പവര്‍ട്രെയിനുകളില്‍ ലഭ്യവുമാണ്. കരുത്തുറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്ത വാഹനങ്ങളുടെ ഈ വിപുലമായ ശ്രേണിക്ക് എഎംസി പാക്കേജുകള്‍, യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്സ്, 24 മണിക്കൂര്‍ റോഡ്സൈഡ് അസിസ്റ്റന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നു എന്നും കമ്പനി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group