ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങള്‍

Spread the love

ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങള്‍. മഹാരാഷ്‌ട്രയില്‍ നിന്നുള്ള മിസല്‍ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡല്‍ഹിയില്‍ നിന്നുള്ള ചോലെ ബട്ടൂരെ 32-ാം സ്ഥാനവും നേടി.

video
play-sharp-fill

2025 ജൂണ്‍ വരെയുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക, ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്നാണ് മിസല്‍ പാവ്. എരിവുള്ളതും ക്രിസ്പിയുമായ ഒരു കളർഫുള്‍ വിഭവമെന്നാണ് മിസല്‍ പാവിനെ ടേസ്റ്റ് അറ്റ്ലസ് വിവരിച്ചിരിക്കുന്നത്. പറാത്തയും ചോലെ ബട്ടൂരെയുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് വിഭവങ്ങള്‍. ഉത്തരേന്ത്യൻ വിഭവങ്ങളാ ണെങ്കിലും രാജ്യത്തുടനീളം ഇവയ്ക്ക് ആരാധകരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമില്‍ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെങ്കിലും, വെബ്‌സൈറ്റില്‍ 100 വരെ റാങ്കുകള്‍ ഉള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 50-തിന് ശേഷം നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ എന്നിവയുള്‍പ്പെടെ കൂടുതല്‍ ഇന്ത്യൻ വിഭവങ്ങള്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ പട്ടികയില്‍ നിരവധി ഇന്ത്യൻ വിഭവങ്ങള്‍ ഇടം നേടിയിരുന്നു.