
ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പല പോഷകങ്ങളുടേയും കലവറയാണിത്. ചീരയും മുരിങ്ങയിലയും മത്തയിലയും മാത്രം കഴിച്ച് ശീലിക്കുന്നവരായ നമ്മളിൽ പലർക്കും അറിയാത്ത ഒന്നാണ് ചേമ്പില.
എന്നാൽ പറമ്പിൽ ആർക്കും വേണ്ടാതെ നിൽക്കുന്ന ചേമ്പിലയെ അത്ര നിസാരമായി കരുതേണ്ട.
കാരണം, ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഇലവർഗ്ഗമാണിത്. വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ് ചേമ്പില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേമ്പില കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, വീക്കം കുറയ്ക്കാനും, കാന്‍സറിനെ തടയാനുമെല്ലാം സഹായിക്കുന്നു.
ആരോഗ്യ ഗുണങ്ങള്‍
- ഹൃദയാരോഗ്യത്തിന് നല്ലത്
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചേമ്ബില സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. - രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
ചേമ്ബിലയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. - കാന്‍സറിനെ തടയുന്നു
ചേമ്ബിലയിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുമെന്നും പറയപ്പെടുന്നു. - ദഹനത്തിന് നല്ലത്
ചേമ്ബിലയില്‍ നാരുകള്‍ ധാരാളമുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. - കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്
ചേമ്ബിലയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. - ശരീരത്തിലെ വീക്കം കുറയ്ക്കുന്നു
ചേമ്ബിലയില്‍ വീക്കം കുറയ്ക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് സന്ധിവാതം പോലുള്ള അവസ്ഥകളില്‍ വേദന കുറയ്ക്കാന്‍ സഹായിക്കും.