
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ നല്‍കുന്ന പുതിയ പദ്ധതിയിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് കേരള സർക്കാർ.
നിലവിലുള്ള പങ്കാളിത്ത പെൻഷൻ സംവിധാനത്തിന് പകരമുള്ള സംവിധാനം ഇക്കുറി ബജറ്റില്‍ പ്രഖ്യാപിക്കാനാണ് നീക്കം. കേന്ദ്രസർക്കാരിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും പെൻഷൻ പദ്ധതികള്‍ പഠിച്ച് കേരളത്തിന് അനുയോജ്യമായ മാതൃക സ്വീകരിക്കാനാണ് സർക്കാർ നീക്കം.
തമിഴ്‌നാട് സർക്കാർ നടപ്പാക്കിയ ‘അഷ്വേർഡ് പെൻഷൻ സ്കീം’ മാതൃക കേരളത്തിന്റെ സജീവ പരിഗണനയിലാണ്.
പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് വിശദമായ പഠനം പുരോഗമിക്കുകയാണ്. ഈ മാസം 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പദ്ധതിയുടെ പ്രാഥമിക രൂപരേഖ മന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ.



