
കോട്ടയം: കുളിർമ പകരാൻ തണുപ്പും മധുരവും ചേർന്ന പുതുമയുള്ള കപ്പ പുഡിങ് പരീക്ഷിച്ചാലോ?
ചേരുവകള്‍
കപ്പ – 250 ഗ്രാം
പാല് – അര ലീറ്റർ
പഞ്ചസാര- മുക്കാല്‍ കപ്പ്
പാല്‍പ്പൊടി – നാല് സ്പൂണ്‍, അല്പം പാലില്‍ കലക്കിയത്.
ചൈനാഗ്രാസ് – 20 ഗ്രാം, വെള്ളത്തില്‍ കുതിർത്തത്
വനില എസ്സൻസ്- രണ്ട്- മൂന്ന് തുള്ളി
പിസ്ത നുറുക്കിയത്- അലങ്കരിക്കാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാക്കുന്ന വിധം
കപ്പ നന്നായി ഗ്രേറ്റ് ചെയ്തു പിഴിഞ്ഞു നീരു കളയുക.
∙ഇതിലേക്കു പാലും പഞ്ചസാരയും ചേർത്തു വേവിക്കണം.
∙നന്നായി വെന്തുടയുമ്പോള്‍ പാല്‍പ്പൊടി കലക്കിയതു ചേർത്തു കുറുക്കണം.
∙നന്നായി കുറുകുമ്ബോള്‍ ചൈനാഗ്രാസ് ഉരുക്കി അരിച്ചതു ചേർക്കുക.
∙വനില എസ്സൻസ് ചേർത്തു വാങ്ങാം.
∙ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ശേഷം പിസ്ത നുറുക്കിയതു കൊണ്ട് അലങ്കരിച്ചു വിളമ്ബാം.
∙കണ്ടൻസ്ഡ് മില്‍ക്ക് ചേർത്തും പുഡിങ് തയാറാക്കാം.



