
കോട്ടയം: കപ്പ കൊണ്ട് വ്യത്യസ്ത വിഭവങ്ങള്‍ നാം തയ്യറാക്കാറുണ്ട്. കപ്പ പുഴുക്ക്, കപ്പ് വറ്റില്‍, പാല്‍ക്കപ്പ, കപ്പ ബിരിയാണി അങ്ങനെ നിരവധി വിഭവങ്ങള്‍.
അത്തരത്തില്‍ കപ്പ കൊണ്ടൊരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ. ഒരു കപ്പ കട്ലറ്റ് പരീക്ഷിച്ച് നോക്കിയാലോ.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
കപ്പ – 500 ഗ്രാം (വേവിച്ചു ഉടച്ചെടുക്കുക )
സവാള – 2 എണ്ണം ( ചെറുതായി അരിയുക )
മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍
കുരുമുളക് പൊടി -അര ടീ സ്പൂണ്‍
ഗരം മസാലപ്പൊടി – 1/2 ടീ സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി ( ചതച്ചെടുക്കുക )
മൈദ – അര കപ്പ്
ബ്രഡ് – 8 എണ്ണം ( പൊടിക്കുക )
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ പുഴുങ്ങി പൊടിച്ചതിലേക്ക് സവാളയും മഞ്ഞള്‍പ്പൊടിയും ചേരുവകള്‍ ചേർത്ത് കുഴച്ച് ചെറിയ ഉരുളകള്‍ ആക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക. മൈദ ദോശ മാവിന്റെ അയവില്‍ കലക്കുക. ഓരോ കട്ലറ്റും മാവില്‍ മുക്കിയ ശേഷം ബ്രഡ് പൊടിച്ചതിലും മുക്കി എണ്ണയില്‍ വറുത്തെടുക്കുക.