
താനൂര്‍ കസ്റ്റഡി മരണം:വിവാദങ്ങള്‍ക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് ഹൈദരാബാദില്‍ പരിശീലനത്തിന്
സ്വന്തം ലേഖകൻ
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിന്.ഹൈദരാബാദില്‍ പരിശീലനത്തിനാണ് എസ്പി സുജിത് ദാസ് പോകുന്നത്.അടുത്ത മാസം രണ്ടു മുതല്‍ എസ്പി മാറിനില്‍ക്കും.
പകരം പാലക്കാട് എസ്പി ആര്‍ ആനന്ദിന് മലപ്പുറത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്.ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമിയിലാണ് പരിശീലനം.എസ്പി യുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എംഡിഎംഎ കേസിലെ പ്രതി താമിര്‍ ജിഫ്രിയുടേത് ക്രൂരമായ കസ്റ്റഡി കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമാകാൻ എസ്പി സുജിത് ദാസിനെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.
Third Eye News Live
0