
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര്
നെഞ്ചുവേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെൽറൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിക്കുകയായുരുന്നു.
ഇതേ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാളെ ആഞ്ചിയോഗ്രാം ചെയ്യും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


