video
play-sharp-fill

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹിതായി

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹിതായി

Spread the love

 

സ്വന്തം ലേഖകന്‍

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാന്‍സ്മാനായ അഥര്‍വും വിവാഹിതരായി. എറണാകുളം ടിഡിഎം. ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും സംയുക്തമായാണ് വിവാഹം നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. തിരുവനന്തപുരത്ത് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമറുടെ വളര്‍ത്തു മകളാണ് ഹെയ്ദി. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്ബതിമാരായ ഇഷാന്‍ കെ ഷാന്‍, സൂര്യ ഇഷാന്‍ എന്നിവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.

സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എല്ലാവരും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ തലേന്ന് ആലുവയിലെ വീട്ടില്‍വച്ച് ഹല്‍ദി ആഘോഷവുമുണ്ടായി. കേരളത്തില്‍ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്.