തമിഴ്നാട്ടില്‍ നിർണായക രാഷ്ട്രീയ നീക്കങ്ങള്‍: അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായി സൂചന: വിജയിയെ ഫോണില്‍ വിളിച്ച്‌ എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകിട്ട് അര മണിക്കൂർ സംസാരിച്ചു: ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോല്‍പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ് അഭ്യർത്ഥിച്ചതായാണ് വിവരം

Spread the love

.ചെന്നൈ : തമിഴ്നാട്ടില്‍ നിർണായക രാഷ്ട്രീയ നീക്കങ്ങള്‍. അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായി സൂചന. വിജയിയെ ഫോണില്‍ വിളിച്ച്‌ എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂർ സംസാരിച്ചു.
ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോല്‍പിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ് അഭ്യർത്ഥിച്ചതായാണ് വിവരം.

video
play-sharp-fill

ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന. പൊങ്കലിന് ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് ഇപ്പോള്‍ നല്‍കിയ മറുപടി. ഇപ്പോള്‍ കരൂരിലെ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിലും സംസ്ഥാന പര്യടനം പുന:രാരംഭിക്കുന്നതിലുമാണ് ശ്രദ്ധയെന്നാണ് വിജയ് വിശദീകരിച്ചത്. വൈകാതെ ഇപിഎസ്സിനെ ഒറ്റയ്ക്ക് കാണുമെന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടുണ്ട്. തിടുക്കം ഇല്ലെന്നും സമയം എടുത്തോളൂ എന്നും ഇപിഎസ് പ്രതികരിച്ചു.

അതേ സമയം, കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് ഇ-മെയില്‍ അയച്ചു. ദുരന്തബാധിതരുടെ കുടുംബത്തെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നല്‍കാൻ കഴിയണമെന്നും അതിനാല്‍ കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1കരൂർ ദുരിതബാധിതരുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച്‌ വിജയ്
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോള്‍ വഴി വിജയ് സംസാരിച്ചു കുടുംബത്തെ അനുശോചനം അറിയിക്കുകയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.

സെപ്റ്റംബര്‍ 27-ന് വിജയ് നയിച്ച ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നിരസിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്യുന്ന ഹര്‍ജി ഒക്ടോബര്‍ 10-ന് സുപ്രീംകോടതി പരിഗണിക്കും. ബിജെപി നേതാവ് ഉമ ആനന്ദന്‍ നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.