video
play-sharp-fill

തമിഴ്നാട്ടില്‍ ആശ വർക്കർമാരെ പിന്തുണച്ച്‌ സിഐടിയു സമരം: കേന്ദ്ര സർക്കാരിനെതിരെയാണ് സിഐടിയു സമരം: കേരളത്തിൽ സിപിഎം സമരത്തിനെതിര്: സിഐടിയു നിലപാട് വ്യക്തമല്ല

തമിഴ്നാട്ടില്‍ ആശ വർക്കർമാരെ പിന്തുണച്ച്‌ സിഐടിയു സമരം: കേന്ദ്ര സർക്കാരിനെതിരെയാണ് സിഐടിയു സമരം: കേരളത്തിൽ സിപിഎം സമരത്തിനെതിര്: സിഐടിയു നിലപാട് വ്യക്തമല്ല

Spread the love

തിരുവനന്തപുരം:തമിഴ്നാട്ടില്‍ ആശ വർക്കർമാരെ പിന്തുണച്ച്‌ സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ്‌ കേന്ദ്ര സർക്കാരിനെതിരെ സിഐടിയു സമരം.
സിഐടിയു ജില്ലാ സെക്രട്ടറി പിച്ചൈയമ്മാള്‍ അടക്കം നേതാക്കളുടെ നേതൃത്വത്തില്‍

ആയിരുന്നു ദിണ്ടിഗല്‍ കളക്‌ട്രേറ്റിലെ സമരം നടക്കുന്നത്. 26,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സമരം.

ഓവർ ടൈം ചെയ്യിക്കരുതെന്നും പി എഫ്, ഇ എസ് ഐ എന്നീ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യമായി ഉയർത്തുന്നുണ്ട്. അതേസമയം കേരളത്തില്‍ ആശാവർക്കേഴ്സ് നടത്തുന്ന സമരത്തിനോട് സിഐടിയു അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിക്കലില്‍ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകല്‍ സമരം 45 ദിവസമായി.
ആശമാരുടെ കൂട്ട ഉപവാസം രണ്ടു ദിവസം പിന്നിട്ടു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.

അതേസമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചു. കോണ്‍ഗ്രസ് ഭരണമുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഇത്

സംബന്ധിച്ച്‌ കെപിസിസി സർക്കുലർ നല്‍കും. കുറഞ്ഞത് ആയിരം രൂപയെങ്കിലും വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്തില്‍ ഇതിനായി പണം അനുവദിച്ചു.