തമിഴ്നാട്ടിൽ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം കവര്‍ന്നശേഷം മുങ്ങി ; മലയാളിയായ മോഷ്ടാവ് കേരളാ പോലീസിൻ്റെ പിടിയിൽ

Spread the love

ആലപ്പുഴ : തമിഴ്‌നാട്ടില്‍ 18 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം കവര്‍ന്നശേഷം മുങ്ങിയ മലയാളി കേരളാ പോലീസിന്റെ പിടിയില്‍.

കൊല്ലം എഴുകോണ്‍ എടക്കടം അഭിഹാറില്‍ അഭിരാജി(31)നെയാണു കുത്തിയതോട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

തിരുനല്‍വേലി പേട്ട പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഗാന്ധിനഗര്‍ കോളനിയില്‍ ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടില്‍നിന്ന്‌ 18,55,250 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച്‌ മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിയതോട്‌ ചമ്മനാട്‌ ഭാഗത്ത്‌ സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മോഷ്‌ടാവാണെന്നു തിരിച്ചറിഞ്ഞത്‌. പ്രതിയെ പിന്നീട്‌ തിരുനല്‍വേലി പേട്ട പോലീസിനു കൈമാറി.

ചേര്‍ത്തല, പൂച്ചാക്കല്‍, അരൂര്‍, നീലേശ്വരം, കണ്ണൂര്‍ ടൗണ്‍, ഇരിക്കൂര്‍, പുനലൂര്‍, അഞ്ചല്‍, ചോറ്റാനിക്കര, വൈക്കം, ആലത്തൂര്‍, പനമരം എന്നീ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണക്കേസുകളുണ്ട്‌. പകല്‍ സമയം മോഷണം നടത്തുന്നതാണ്‌ ഇയാളുടെ രീതി. കുത്തിയതോട്‌ എസ്‌.എച്ച്‌.ഒ: അജയ്‌ മോഹന്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി.ആര്‍. രാജീവ്‌, സി.പി.ഒമാരായ ഗോപകുമാര്‍, ബിനു, ജോളി മാത്യു എന്നിവരടങ്ങുന്ന സംഘമാണ്‌ അഭിരാജിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്‌.