തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അവധി; തിരുനെല്‍വേലി വെള്ളത്തിനടിയിൽ; വ്യാപക നാശനഷ്ടം; മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു

Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ മഴ ശക്തമായി തുടരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയില്‍ തിരുനെല്‍വേലി മുങ്ങിയിരിക്കുകയാണ്.

ബസ് സ്റ്റാൻഡില്‍ അടക്കം വെള്ളം കയറി. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുള്‍പ്പെടെ നശിച്ചു.

അതേസമയം, കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.